ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ഫുട്ബോളിനായി ബെംഗളൂരു എഫ്.സി പുതിയ ചരിത്രം രചിച്ചു. എ.എഫ്.സി. ഏഷ്യാകപ്പിന്‍റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയചാമ്പ്യന്മാരും കൂടിയായ ബെംഗളൂരു എഫ്.സി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ നിലവിലെ ജേതാക്കളായ മലേഷ്യൻ ക്ലബ്ബ് ജോഹർ ദാറുൽ താസിമിനെയാണ് ബെംഗളൂരു എഫ്.സി തകര്‍ത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരു എഫ്.സിയുടെ ചരിത്രവിജയം. മലേഷ്യയിൽ നടന്ന ഒന്നാം പാദ സെമി സമനിലയിൽ അവസാനിക്കുകയായിരുന്നു (1-1). രണ്ടാം പാദത്തില്‍ ഒരു സമനില മാത്രം മതിയായിരുന്ന ബെംഗളൂരു 4-2 എന്ന മികച്ച ഗോൾ ശരാശരിയുമായാണ് ഫൈനൽ കളിക്കുന്നത്.
ഒരു ഗോളിന് പിന്നിൽ നിന്നശേഷമാണ് ബെംഗളൂരു മലേഷ്യന്‍ ക്ലബ്ബിന്‍റെ പക്കല്‍ നിന്ന്‍ വിജയം പിടിച്ചുവാങ്ങിയത്. ഇരു പകുതികളിലുമായി ലക്ഷ്യം കണ്ട ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ സ്കോറിങ് മികവാണ് ബെംഗളൂരു എഫ്.സിയെ തുണച്ചത്. 41, 67 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. യുവാൻ അന്റോണിയോ ഗോൺസാലസ് 75-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. 11-ാം മിനിറ്റിൽക്യാപ്റ്റന് ഫിക്ക് ബിന് റഹിമാണ് ജോഹറാണ് മലേഷ്യൻ ടീമിന്റെ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്ല്യ നിലയിലായിരുന്നു.
Post Your Comments