NewsGulf

സപ്പോര്‍ട്ട് നിതാഖത്ത്’ പദ്ധതിയ്ക്ക് തുടക്കമായി

സൗദി:സൗദിയില്‍ ‘സപ്പോര്‍ട്ട് നിതാഖത്ത്’ പദ്ധതിയ്ക്ക് തുടക്കം.‘സപ്പോര്‍ട്ട് നിതാഖാത്ത്’ എന്ന പേരില്‍ സൗദി തൊഴില്‍ മന്ത്രാലയമാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ഇത് പ്രകാരം സ്വദേശികളെ നിയമിക്കാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കിയ സ്ഥാപനത്തിന്റെ പദവി ഉയര്‍ത്താന്‍ അവസരം ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.സ്വദേശിവത്ക്കരണം പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ പല സേവനങ്ങളും ലഭ്യമല്ല. ഇതിനെ തുടര്‍ന്ന് കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് എന്നിവ പുതുക്കുന്നതിനും അനുമതിയില്ല.ഈ സാഹചര്യത്തിലാണ് നിതാഖാത്ത് പ്രകാരം ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുളള സ്ഥാപനങ്ങളുടെ പദവി ഉയര്‍ത്തുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം സപ്പോര്‍ട്ട് നിതാഖാത്ത് പദ്ധതി നടപ്പിലാക്കുന്നത്.

സ്വദേശിവത്ക്കരണ പ്രകാരം പദവി മെച്ചപ്പെടുത്തുന്നതിന് നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് പകരം പ്രത്യേകം ഫീസ് അടച്ച് പദവി ഉയര്‍ത്തുക എന്നതാണ് സപ്പോര്‍ട്ട് നിതാഖത്ത്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മതിയായ സ്വദേശികളെ നിയമിക്കാത്തതിനാല്‍ സ്ഥാപനം വിപുലീകരിക്കുന്നതിനും ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനും തൊഴില്‍, വാണിജ്യ മന്ത്രാലയങ്ങള്‍ അനുമതി നല്‍കാത്തവര്‍ക്ക് പുതിയ പദ്ധതി സഹായകരമാകും എന്നാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.എന്നാൽ ഇത്തരത്തില്‍ പദവി ഉയര്‍ത്തുന്നതിന് ഓരോ മാസവും വലിയൊരു തുക അടക്കേണ്ടിവരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button