മുംബൈ: മുംബൈ വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍.മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ‘ഡ്രോണ്‍’ വിമാനത്തിന് തൊട്ടടുത്തുവരെ എത്തിയെന്ന് ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ്.ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് ഭീകരര്‍ മുംബൈ അടക്കമുള്ള നഗരങ്ങളില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അതിനു പിന്നാലെയാണ് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.
ഡറാഡൂണില്‍നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം രാത്രി ഏഴിന് മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡ്രോണ്‍ വിമാനത്തിന് 100 മീറ്റര്‍ അടുത്തുവരെ എത്തിയതിനെ തുടർന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിമാനത്താവളത്തിൽ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പൈലറ്റ് കൈമാറിയ വിവരം വിമാനത്താവള അധികൃതര്‍ ഇന്റലിജന്‍സ് ബ്യൂറോ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
Post Your Comments