തിരുവനന്തപുരം: ഇപി ജയരാജനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജയരാജന്റെ ബന്ധു നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. നാല് നിയമനങ്ങളില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്നും സുരേന്ദ്രന്‍ പറയുന്നു.
ജയരാജനെതിരെ കെ സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ശ്യാംകുമാറിന് മുമ്പാകെയാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ തെളിവാണ്. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലുകളും പിടിച്ചെടുക്കണമെന്ന് സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
ടി ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് കിന്‍ഫ്ര അസിസ്റ്റന്റ് മാനേജരായി നേരത്തെ ജോലി വാങ്ങികൊടുത്തത് വ്യാജ രേഖ ഹാജരാക്കിയാണ്. ഇപ്പോള്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാണ്. ഇതിന്റെ തെളിവും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ, പൊതുമേഖലാ സ്ഥാപനമായ റുട്ട്റോണിക്സില്‍ നാല് നിയമനങ്ങള്‍ നടത്തി.
ഇവരില്‍നിന്നും ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങി. രണ്ട് എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്. ഇതുകൂടാതെ ഒട്ടേറെ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്കെല്ലാമുള്ള തെളിവുകളും സുരേന്ദ്രന്‍ വിജിലന്‍സിന് കൈമാറിയെന്നാണ് വിവരം.
Post Your Comments