ബെംഗളൂരു: ജോലി ചെയ്യവെ സ്ത്രീക്ക് യുവാവിന്റെ വടിവാള്‍ ആക്രമണം. കര്‍ണാടകത്തിലെ കോലാറിലാണ് അക്രമം നടന്നത്. 25 കാരനായ സന്തോഷ് സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കമ്മസാന്ദ്രയിലെ കൊട്ടിലിംഗേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന കുമാരിയാണ് ആക്രമണത്തിനിരയായത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് ഇതിനോടകം പ്രതിയെ അറസ്റ്റ് ചെയ്തു. വടിവാളുപയോഗിച്ച് കുമാരിയെ നിരവധി തവണ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ നാട്ടുകാര്‍ പിടികൂടുകയാണുണ്ടായത്.
നാട്ടുകാരാണ് പ്രതിയെ പോലീസിന് നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ കുമാരിയെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments