![kanhiya-kumar](/wp-content/uploads/2016/10/kanhiya-kumar.jpg)
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജെഎന്‍യു നേതാവ് കനയ്യകുമാര്‍. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കനയ്യ. ജവാന്‍മാരുടെ വിജയത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് കനയ്യ അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയില്‍ ജീവന്‍ പണയംവെച്ച് രാജ്യത്തിനായി പോരാടുന്ന ജവാന്‍മാരുടെ നേട്ടങ്ങള്‍ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കനയ്യ ആരോപിക്കുന്നു. ബിജെപി വന്നതിനുശേഷം മറ്റ് പാര്‍ട്ടികളുടെ ശബ്ദമുയരാന്‍ അനുവദിക്കുന്നില്ല.
ഇന്ത്യയില്‍ ബിജെപി എന്ന ഒരു പാര്‍ട്ടി മാത്രമേ പാടുള്ളു എന്ന നിലപാടാണുള്ളതെന്നും കനയ്യ പറയുന്നു. ഇത്തരം അവസ്ഥ രാജ്യത്തെ ഫാസിസത്തിലേക്ക് വലിച്ചിഴക്കുന്നതാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments