IndiaNews

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി ബ്രിക്‌സില്‍

പനാജി: പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് രാജ്യങ്ങള്‍ ലോകരാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തീവ്രവാദത്തിനെതിരെ കൈകോര്‍ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പൗരന്മാരുടെ സുരക്ഷയ്ക്ക് തീവ്രവാദത്തിന്റെ ചുവടുവെപ്പുകള്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. സുരക്ഷയെ കൂടാതെ ലോകസമാധാനത്തിനും വികസനത്തിനും തീവ്രവാദം തടസ്സം സൃഷ്ടിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ അയല്‍രാജ്യത്തിനാണ് ഭീകരവാദത്തിന്റെ മാതൃത്വമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിന് മാത്രമല്ല അയല്‍രാജ്യം തണലേകുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഉപകരണം കണക്കെയാണ് ഭീകരവാദത്തെ അവര്‍ കണക്കാക്കുന്നതെന്ന് പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ മോദി വിമര്‍ശിച്ചു. ഇന്നലെയാണ് രണ്ടുദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കമായത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ എട്ടാമത്തെ ഉച്ചകോടിക്കാണ് ബെനൗലിമില്‍ തുടക്കമായത്. ഇന്ത്യ നേരിടുന്ന ഭീകര ഭീഷണിക്ക് ചൈനയും റഷ്യയും ശക്തമായ പിന്തുണയേകി. ഉച്ചകോടിക്കായി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ ഗോവയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button