NewsInternational

എല്ലാരാജ്യങ്ങളോടും ഭീകരതയ്ക്കെതിരെ ഒരുമിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ബ്രിക്സില്‍

പനജി: ഭീകരരെ സഹായിക്കുന്നവരും അഭയം നൽക്കുന്നവരും അപകടകാരികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൂടാതെ ഭീകരവാദം ലോകത്തിന് ഭീഷണിയാണെന്ന കാര്യത്തിൽ ബ്രിക്സ് രാഷ്ട്രതലവൻമാർക്ക് ഒരേ അഭിപ്രായമാണുള്ളതെന്നും മോദി പറഞ്ഞു.ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ സമാപനസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരർക്ക് സംരക്ഷണം നൽകുകയും പിന്തുണക്കുകയും അക്രമത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരും ഭീകരവാദികളെപ്പോലെ അപകടകാരികളാണ്.ഇത്തരക്കാരെ കണ്ടെത്തി തടഞ്ഞാൽ മാത്രമേ ഭീകരവിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ കഴിയുകയുള്ളൂവെന്നും മോദി അഭിപ്രായപ്പെട്ടു.ഓരോ രാജ്യങ്ങളും ഭീകരവാദത്തിനെതിരെ പ്രവർത്തിക്കണം.മറിച്ച് ഏതെങ്കിലും ചില വ്യക്തികൾക്കോ സംഘടനകൾക്കോ എതിരായി മാത്രം നടപടി സ്വീകരിച്ചതുകൊണ്ടു പ്രയോജനമില്ലെന്നും മോദി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button