ബെയ്ജിങ്: ദോക്ലാം പോലുള്ള അതിർത്തി തർക്കങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ഇന്ത്യ ചൈന ഉഭയകക്ഷി യോഗത്തിൽ ധാരണ. ബ്രിക്സ് ഉച്ചകോടിക്കിടയിൽ നടന്ന ഒരുമണിക്കൂർ ചർച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിങ്ങും ധാരണയിലെത്തിയത്.
ചർച്ച ക്രിയാത്മകമായിരുന്നെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടർന്നും ഇരുരാജ്യങ്ങളുമായുള്ള ബന്ധം സമാധാനത്തോടെ മുന്നോട്ട് പോകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു
Post Your Comments