ഇന്ത്യന്‍ പ്രതിരോധ സംവിധാനം പിഴവുറ്റതാക്കാന്‍ 5.85-ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ റഷ്യയുടെ പക്കല്‍നിന്നും 5 പുതുതലമുറ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ വ്യൂഹങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വളരെ താഴ്ന്ന ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെ വരെ കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് റഷ്യയുടെ ഈ അതിനൂതന കണ്ടുപിടിത്തം.
പാകിസ്ഥാന്റെ കൈവശം ഇപ്പോഴുള്ള എല്ലാ ബാലിസ്റ്റിക് മിസ്സൈലുകളേയും, ക്രൂസ് മിസ്സൈലുകളേയും, ഡ്രോണുകളേയും 400-കിലോമീറ്റര്‍ പരിധിക്കുള്ളിലും, 32-കിലോമീറ്റര്‍ വരെ താഴ്ന്ന ഉയരത്തിലോ അതിനു മുകളിലോ വച്ചും തകര്ത്തുതരിപ്പണമാക്കന് എസ്-400ന് കഴിയും എന്നാണ് പ്രതിരോധരംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇതോടെ പാകിസ്ഥാന്റെ ഇത്തരം ആയുധശേഖരം ഇന്ത്യയെ സംബന്ധിച്ച് വെറും കളിപ്പാട്ടങ്ങളായി മാറും.
റഷ്യയുടെ പക്കല്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.
Post Your Comments