NewsInternational

മിന്നലാക്രമണം കെട്ടിച്ചമച്ചതാണെന്ന് പാക് ഹൈകമ്മീഷണര്‍

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ തീ ഇന്ത്യന് സൈന്യം നടത്തിയ മിന്നലാക്രമണം അസംബന്ധമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഇന്ത്യയിലെ പാക് ഹൈകമ്മീഷണര് അബ്ദുല് ബാസിത് പറഞ്ഞു. പാക് അധീന കശ്മീരില് ഏതെങ്കിലും തരത്തിലുള്ള മിന്നലാക്രമണം ഉണ്ടായിരുന്നുവെങ്കിൽ പാകിസ്താൻ ഉടൻ തന്നെ തിരിച്ചടിക്കുമായിരുന്നു. പാകിസ്താന് തിരിച്ചടിക്കാന് പ്രത്യേക തയ്യാറെടുപ്പുകളുടെ ആവശ്യമില്ലെന്നും അബ്ദുല് ബാസിത് വ്യക്തമാക്കി.

മറ്റൊരു രാജ്യത്തിനും ഇത്രയു സഹിക്കാന് പറ്റില്ല. അറുപതിനായിരത്തോളം ജീവനുകള് പാകിസ്താന് നഷ്ടമായി. മറ്റ് സാമ്പത്തിക നഷ്ടങ്ങള് വേറെയും. പാകിസ്താന് തീവ്രവാദത്തിന് പിന്തുണ നല്കുന്നില്ല. 14 വര്ഷത്തോളമായി പാകിസ്താന് സഹിഷ്ണുത കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദികളെ സഹായിക്കുന്നതിന്റെ പേരില് ആഗോള തലത്തില് പാകിസ്താന് ഒറ്റപ്പെട്ടുവെന്ന പാക് മാധ്യമങ്ങളുടെ വിമർശനം പാക് പ്രധാനമന്ത്രി നിഷേധിച്ചതാണെന്നും ഇത്തരം കാര്യങ്ങളില് തനിക്ക് പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സാര്ക്ക് ഉച്ചകോടിയുടെ കാര്യത്തില് പാകിസ്താന് ഒറ്റപ്പെട്ടു. എന്നാല് അടുത്ത വര്ഷമായാലും ഉച്ചകോടി പാകിസ്താനില് തന്നെ നടത്തും. പ്രസിഡന്റ് നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന് ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ശ്രമിക്കുകയാണ്. പാകിസ്താന് അതിന്റെതായ പരമാധികാരവും നിലനില്പുമുണ്ട് ഇത് മനസിലാക്കി പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകണം. തങ്ങള് അതു കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button