ന്യൂഡൽഹി: ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറായി സൊഹൈൽ മഹ്മ്മൂദ് ചുമതലയേറ്റു. അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഹൈക്കമ്മീഷണറായി സൊഹൈൽ മഹ്മ്മൂദിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കമ്മീഷണറായിരുന്ന അബ്ദുൾ ബാസിത് വിരമിച്ചതിനെ തുടർന്നാണ് മഹ്മ്മൂദ് സ്ഥാനത്തേക്ക് എത്തുന്നത്. തുർക്കി, തായ്ലൻഡ് എന്നിവിടങ്ങളിൽ അംബാസഡർ സ്ഥാനം വഹിച്ചശേഷമാണ് സൊഹൈലിന്റെ ഇന്ത്യയിലേക്കുള്ള നിയമനം.
Post Your Comments