ലാഹോര്‍: പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് പാക് ഹൈക്കമ്മിഷണര്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു. നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തിരിച്ചുപോയ പാക് ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദ് ആണ് തിരിച്ചു വരുന്നത്. ഡല്‍ഹിയിലെ പാക് കാര്യാലയത്തില്‍ നടക്കുന്ന പാകിസ്ഥാന്‍ ദേശീയ ദിനാഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. 1940ല്‍ പാസാക്കിയ ലാഹോര്‍ ഉടമ്പടിയുടെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 23ന് പാകിസ്ഥാന്‍ ദേശീയ ദിനം ആചരിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മഹമ്മൂദിനെയും സംഘത്തെയും പാകിസ്ഥാൻ തിരിച്ച് വിളിച്ചത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നതായി കാണിച്ച് ഇന്ത്യയും പാകിസ്ഥാനും ദിവസങ്ങള്‍ക്ക് മുൻപ് പരസ്പരം പരാതി നല്‍കിയിരുന്നു.
എന്നാല്‍, പാകിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പാക് ഹൈക്കമ്മിഷണറെ തിരികെ വിളിപ്പിച്ചതല്ല. ചര്‍ച്ചയ്ക്കായി പാക് സര്‍ക്കാര്‍ വിളിപ്പിച്ചതാണെന്നും,സ്വാഭാവിക നടപടിയാണിതെന്നുമാണ് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ALSO READ ;വ്യാജ ഒപ്പിട്ട് ദുബായ് ബാങ്കില്‍ നിന്നും കോടികള്‍ തട്ടി
Post Your Comments