ന്യൂഡല്‍ഹി: ചാരവൃത്തിയ്ക്ക് പിടിക്കപ്പെട്ട ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തര്‍ രാജ്യത്ത് മുംബയ് മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സൂചന. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങളാണ് മെഹമൂദ് അക്തര്‍ പ്രധാനമായും ചോര്‍ത്താന്‍ ശ്രമിച്ചത്.
ഇന്ത്യയില്‍ ആക്രമണം സംഘടിപ്പിക്കാന്‍ കടല്‍ വഴി ഭീകരരെ അയയ്ക്കാന്‍ ഐ.എസ്.ഐ പദ്ധതിയിടുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്തിലെ സര്‍ ക്രീക്, കച്ച് മേഖലകളിലെ സൈനികവിന്യാസം സംബന്ധിച്ച വിവരങ്ങള്‍ മൗലാന റംസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരാണ് അക്തറിന് വിവരം ചോര്‍ത്തി നല്‍കിയത്.50,000 രൂപ വീതമാണ് ഇരുവര്‍ക്കും പ്രതിഫലമായി നല്‍കാമെന്ന് അക്തര്‍ വാഗ്ദാനം ചെയ്തിരുന്നത്.
രണ്ട് പേരെയുംപോലീസ് അറസ്റ് ചെയ്തു 12 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അക്തര്‍ കുറ്റം സമ്മതിച്ചതായാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.താൻ വിവരങ്ങൾ ചോർത്തി നൽകിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ചില മേലുദ്യോഗസ്ഥരുടെ പേരുകള്‍ അക്തര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അക്തറിനെ വിട്ടയക്കുകയായിരുന്നു.
Post Your Comments