ന്യൂ ഡൽഹി : പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും , സംഭവത്തിൽ ഇന്ത്യയുടെ ആശങ്ക പാക് ഹൈകമ്മീഷണറെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Also read : ഡിഎസ്പി ദേവന്ദ്ര സിങിന്‍റെ കേസ് എൻഐഎയ്ക്ക് കൈമാറുന്നത് അദേഹത്തെ നിശബ്ദനാക്കാനെന്ന് രാഹുൽ ഗാന്ധി
പാക്കിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ തര്‍പര്‍കര്‍ ജില്ലയിൽ ശാന്തി മെഘ്‌വാദ്, ശര്‍മ്മി മെഘ്‌വാദ് എന്നീ പെണ്‍കുട്ടികളെയാണ് ജനുവരി 14നു തട്ടിക്കൊണ്ടു പോയത്. സമാനരീതിയിൽ സിന്ധ് പ്രവിശ്യയിൽ ജക്കോബാദ് ജില്ലയിലെ മെഹക് എന്ന് മറ്റൊരു പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയിരുന്നു.
Post Your Comments