
തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തിനെതിരെ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയത്തിനാവില്ല. അതിന് മനുഷ്യത്വമുള്ളവരുടെ സംഗമം ഉണ്ടാകണമെന്ന് സുരേഷ് ഗോപി പറയുന്നു.
ആര്‍ക്കും ഇത് അനുവദിക്കാനാകില്ല. അമ്മമാരുടെയും വീട്ടില്‍ നിരാലംബരായിത്തീരുന്ന ആളുകളുടെയും വേദനയ്ക്ക് ഒരു ചെറിയ ശ്രദ്ധ കൊടുത്താല്‍ ഇത്തരം ദുഷ് പ്രവൃത്തികള്‍ക്ക് വിഘാതം സൃഷ്ടിക്കാമെന്നും അദ്ദേഹം പറയുന്നു. അതിന് മനുഷ്യത്വത്തിന്റെ ചങ്ങല ഉണ്ടാവണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments