ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബലൂച് ദേശീയ നേതാവ് നെയ്‌ല ഖ്വാദ്രി രംഗത്ത്. മോദിയുടെ പ്രസംഗം ബലൂചിസ്ഥാന് ഗുണകരമായെന്നാണ് നെയ്‌ല പറയുന്നത്. ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെക്കുറിച്ച് മോദി പ്രസംഗിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ബലൂചിനെ മാറ്റി മറിച്ചെന്നാണ് നെയ്‌ല വ്യക്തമാക്കുന്നത്.
മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശമാണ് ഉപകാരമായി മാറിയത്. കാനഡയില്‍ അഭയം തേടി ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം നെയ്‌ല പറഞ്ഞത്. മറ്റ് രാജ്യങ്ങളും ബലൂചിസ്ഥാനിലെ പ്രശ്‌നങ്ങളെ പിന്തുണച്ച് രംഗത്തെത്തി കഴിഞ്ഞു.
ഖാദ്രിയുടെ മകനും ബലൂച് നേതാവുമായ മുസാറക് ദില്‍ഷാദ് ബലൂച് ഇന്ത്യയിലാണുള്ളത്. ഇന്ത്യയിലെത്തിയ നെയ്‌ല ഒരാഴ്ച അവിടെ തങ്ങും. നിരവധി സെമിനാറുകളില്‍ പങ്കെടുക്കുന്നതായിരിക്കും.
Post Your Comments