ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈനികസംഘത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ നേര്‍ക്കാണ് ഒരുസംഘം ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു സൈനികനും നാല് തദ്ദേശവാസികളും ഉള്‍പ്പെടുന്നു.

പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ആക്രമണം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

Share
Leave a Comment