KeralaNews

ഐ.എസിന്റെ നോട്ടപ്പുള്ളി ആര്‍.എസ്.എസ് : ആര്‍.എസ്.എസ് നീക്കങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ഐ.എസിന് സഹായം നല്‍കുന്നത് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി

കൊച്ചി: സംസ്ഥാനത്ത് ഐ.എസിന്റെ പ്രധാന എതിരാളികളെന്ന് വിശേഷിപ്പിയ്ക്കുന്ന ആര്‍.എസ്.എസ് ഘടകത്തെ നിരീക്ഷിക്കാന്‍
ഐ.എസ് ചാരന്‍മാര്‍ കേരളത്തിലെത്തിയതായി എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരള രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയും തീവ്രനിലപാടു സ്വീകരിക്കുകയും ചെയ്യുന്ന സംഘടനയുടെ സാംസ്‌കാരിക വിഭാഗമാണ് ഐ.എസിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തുന്നത്. എതിരാളികളെ കായികമായി ആക്രമിച്ചു കുപ്രസിദ്ധി നേടിയ സംഘടനാ നേതാക്കളാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. എതിരാളികളടക്കമുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സംസ്ഥാനത്തെ തന്ത്രപ്രധാനമായ മേഖലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
മുഖ്യഎതിരാളികളായ ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയാണെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഹിറ്റ്‌ലിസ്റ്റിലുള്ള രണ്ടു ജഡ്ജിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതിനു പിന്നാലെ സംഘടനയില്‍പ്പെട്ടവര്‍ ഹൈക്കോടതിയിലെത്തിയതായും സൂചനയുണ്ട്. അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷത്തിനു പിന്നാലെ മൂന്നു ദിവസം അപരിചിതരായ കോട്ടുധാരികളെ കോടതിയില്‍ കണ്ടതായാണു വിവരം. സംശയം തോന്നിയവര്‍ മറ്റ് അഭിഭാഷകരോടു വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍ ഇവരെ പരിചയമില്ലെന്ന മറുപടിയാണു ലഭിച്ചത്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഹൈക്കോടതിയിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു തീരുമാനം.

ഹെക്കോടതിക്കു ചുറ്റുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും സുരക്ഷയ്ക്ക് ഭീഷണിയാണെന്നു പോലീസ് ഉന്നതന്‍ പറഞ്ഞു. നൂറുകണക്കിനു വാഹനങ്ങളാണ് കോടതിക്കു ചുറ്റുമുള്ള റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഫ്രാന്‍സിലെ നൈസില്‍ നടത്തിയ പോലുള്ള ആക്രമണത്തിനാണു ഐ.എസ് ഒരുങ്ങുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു ഹൈക്കോടതിക്ക് ചുറ്റുമുള്ള റോഡില്‍ പാര്‍ക്കിങ്ങ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. സംസ്ഥാനത്തെ തന്ത്രപ്രധാനമായ മേഖലകളില്‍ വന്‍സുരക്ഷാ വീഴ്ചയുണ്ടെന്നു സന്ദര്‍ശനം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
എറണാകുളം ജില്ലയൊന്നാകെ ചുട്ടെരിക്കാന്‍ പോന്ന 19 ഇന്ധന ബാരലുകളാണ് സിറ്റിയിലും റൂറല്‍ പരിധിയിലുമായി ഉള്ളത്. ഇതില്‍ ഒന്നിനു തീപിടിച്ചാല്‍ പോലും ജില്ലയുടെ പകുതിയെങ്കിലും അഗ്‌നിക്കിരയാവും. പല സ്ഥലത്തും സുരക്ഷ ശക്തമല്ല. പുറത്തുനിന്നുള്ള ഏതൊരാള്‍ക്കും പരിശോധന കൂടാതെ അകത്തുകയറാവുന്ന സാഹചര്യമാണ് ഉള്ളതെന്നു സിവില്‍ വേഷത്തില്‍ പരിശോധനയ്‌ക്കെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഐ.എസ്. ഭീഷണിയെത്തുടര്‍ന്നു റോ, എന്‍.ഐ.എ, ഐ.ബി, മിലിട്ടറി ഇന്റലിജന്‍സ്, നേവി ഇന്റലിജന്‍സ്, സംസ്ഥാന പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ ”സ്മാക്ക്” എന്ന പുതിയ ടീം രൂപീകരിച്ചിട്ടുണ്ട്.

സുരക്ഷ ശക്തമാക്കാന്‍ ഇവരുടെ പ്രത്യേക യോഗം കൊച്ചിയില്‍ ചേരും. ഐ.എസ്. പരിശീലനം നേടിയ സുബ്ഹാനി ഹാജാ മൊയ്തീനെ കൂടാതെ കൂടുതല്‍ മലയാളികള്‍ തീവ്രവാദ പരിശീലനം നേടിയിട്ടുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു. സംശയകരമായ സാഹചര്യത്തില്‍ തുര്‍ക്കിയിലും ഇറാഖിലും സിറിയയിലും സന്ദര്‍ശനം നടത്തിയ നാലു പേരെ എന്‍.ഐ.എ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 2014-15 കാലയളവില്‍ നിരവധിപേര്‍ ഐ.എസില്‍ ചേര്‍ന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുബ്ഹാനിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം ബലപ്പെട്ടിരിയ്ക്കുന്നത്. കസ്റ്റഡിയിലുള്ള നാലുപേരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഡി.വെ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ സുബ്ഹാനിയെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. റോഡ് മാര്‍ഗമാണ് യാത്ര. ഇയാളെ കോയമ്പത്തൂര്‍, ചൈന്നെ, ശിവകാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും. തിരുനെല്‍വേലിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ടാബ്‌ലറ്റും മൊെബെല്‍ ഫോണും ശാസ്ത്രീയ പരിശോധനക്കായി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങില്‍ (സിഡാക്) അയയ്ക്കും. എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ തൊണ്ടി സാധനങ്ങള്‍ പരിശോധനക്കായി അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button