അമേരിക്കയുടെ കൈവശമുള്ള പ്രെഡേറ്റർ ഡ്രോൺ (ആളില്ലാ വിമാനം) വാങ്ങാനൊരുങ്ങി ഇന്ത്യ. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിൽ ചേർന്നതോടെയാണ് അമേരിക്കയുടെ കൈയിലുള്ള അത്യാധുനിക വിമാനം വാങ്ങാൻ ഇന്ത്യയ്ക്ക് കഴിയുന്നത്.22 എണ്ണമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ബരാക് ഒബാമ ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രെഡേറ്ററിനെ സ്വന്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ ടെക്നോളജി സ്വന്തമാക്കാൻ കഴിഞ്ഞാൽ പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നെത്തുന്ന ഭീകരരെ നിരീക്ഷിക്കാനും അതിർത്തി സുരക്ഷ ശക്തമാക്കാനും പ്രെഡേറ്റർ ഉപയോഗിച്ച് സാധ്യമാകും. താഴ്ന്ന് പറക്കാൻ കഴിയുന്നത് മൂലം പ്രെഡേറ്റർ ഡ്രോൺ റഡാറുകളുടെ കണ്ണിൽപെടില്ല. ഇതുകൊണ്ട് തന്നെ കിലോമീറ്ററുകളോളം സുരക്ഷിതമായി സഞ്ചരിച്ച് പ്രദേശത്തെ വിവരങ്ങൾ ശേഖരിക്കാൻ പ്രെഡേറ്ററിന് കഴിയും.
Post Your Comments