ലിലോങ്വേ: തെക്കുകിഴക്കനാഫ്രിക്കന്‍ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലൗസ് ചിലിമയുമായി സഞ്ചരിച്ച വിമാനം കാണാതായി. സൈനിക വിമാനത്തിലാണ് ചിലിമ സഞ്ചരിച്ചിരുന്നത്. ഒപ്പം ഒന്‍പതു പേര്‍ കൂടിയുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. വിമാനം കാണാതായി 22 മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
Read Also: 16കാരിയെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി പീഡിപ്പിച്ചു : സിനിമ നടിയും സുഹൃത്തും അറസ്റ്റില്‍
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.17നു തലസ്ഥാനമായ ലിലോങ്വേയില്‍നിന്നു പുറപ്പെട്ട മലാവി ഡിഫന്‍സ് ഫോഴ്സ് വിമാനമാണു കാണാതായിരിക്കുന്നത്. 1.02ന് മസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍, ലിലോങ്വേയില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെ തന്നെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് ഇതുവരെയും ഏവിയേഷന്‍ വിഭാഗത്തിന് വിമാനവുമായി ബന്ധപ്പെട്ടാനായിട്ടില്ല.
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി റാല്‍ഫ് കസംബറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗലോസ് ചിലിമ. ഒപ്പം ഭാര്യ മേരി, വൈസ് പ്രസിഡന്റിന്റെ പാര്‍ട്ടിയായ യുനൈറ്റഡ് ട്രാന്‍സ്ഫോമേഷന്‍ മൂവ്മെന്റ്(യു.ടി.എം) നേതാക്കള്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നതായാണു വിവരം. മസുസു വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഴ്ച കുറവായതിനാല്‍ തിരിച്ചു തലസ്ഥാനത്തേക്കു തന്നെ മടങ്ങാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments