Technology

യാഹൂ ഉപയോക്താക്കളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ : സേര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹൂ ഉപയോക്താക്കളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഇ-മെയില്‍ വിവരങ്ങള്‍ യുഎസ് ഇന്റലിജന്‍സിന് വേണ്ടി സൂക്ഷ്മനിരീക്ഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. യാഹൂ നല്‍കിയ വിവരങ്ങളനുസരിച്ച് എഫ്ബിഐ കോടിക്കണക്കിന് ആളുകളുടെ ഇ-മെയിലുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. സാധാരണയായി അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമുള്ള നിശ്ചിത ഇ-മെയിലുകള്‍ മാത്രമേ പരിശോധിക്കാറുള്ളൂ. എന്നാല്‍ ഇതാദ്യമായാണ് മുഴുവന്‍ ഉപയോക്താക്കളുടേയും വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് എഫ്ബിഐ അന്വേഷണം നടത്തിയതെന്ന് വ്യക്തമല്ല. യാഹൂ തയ്യാറാക്കിയ കസ്റ്റം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വഴിയാണ് പരിശോധന നടന്നതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button