
കുളമാവ്: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ആളെ കാണാതായി. കാണാതായ ദിവാകരനു വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ചയും ഫലം കണ്ടില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.
Read Also : ലിവറൊക്കെ കഴുകിയിട്ടാണോ വന്നതെന്ന് എല്ലാവരും ചോദിക്കും, ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും: നവ്യ
ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. മീൻപിടിക്കാൻ പോയ മൂന്നംഗസംഘത്തിൽ ദിവാകരൻ ആണ് അപകടത്തിൽപെട്ടത്. മറ്റു രണ്ടുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച സ്കൂബ ടീമിന് പുറമെ കുളമാവ് എൻ.പി.ഒ.എൽ ടീം തിരച്ചിലിന് നേതൃത്വം നൽകി. ഇവരോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ എന്ന സന്നദ്ധസംഘടനയും തിരച്ചിലിനെത്തിയിരുന്നു. എൻ.പി.ഒ.എല്ലിന്റെ ബോട്ടും ജങ്കാറും തിരച്ചിൽ നടത്താൻ എത്തിയിരുന്നു.
ഇടുക്കി എ.ഡി.എം ഷൈജു പി. ജേക്കബ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. തിരച്ചിൽ ശനിയാഴ്ചയും തുടരും. കുളമാവ് എസ്.ഐ കെ.ഐ. നസീറിന്റെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Post Your Comments