ഉപയോക്താക്കൾക്കായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. മെസേജിംഗ് ലളിതവും വേഗത്തിലുമാക്കാൻ നിരവധി ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. പഴയ ചാറ്റുകൾ തിരയുമ്പോൾ സ്ക്രോൾ ചെയ്ത് മടുക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. കീബോർഡിനു മുകളിലായി തെളിയുന്ന കലണ്ടറിൽ നിന്നും ആവശ്യമായ തീയതി സെലക്ട് ചെയ്തതിനുശേഷം സെർച്ച് ചെയ്യാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, ഈ ഫീച്ചർ അധികം വൈകാതെ തന്നെ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. കലണ്ടറിൽ പ്രത്യേക തീയതി സെലക്ട് ചെയ്യുന്നതോടെ, അന്നേ ദിവസത്തെ മുഴുവൻ ചാറ്റുകളും കാണാൻ സാധിക്കും. ഈ ഫീച്ചർ വികസിപ്പിക്കാനുള്ള ശ്രമം രണ്ടുകൊല്ലം മുൻപ് ആരംഭിച്ചിരുന്നെങ്കിലും, ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇത് നിർത്തി വയ്ക്കുകയായിരുന്നു. പുതിയ ഫീച്ചറിനെ കുറിച്ച് അറിയാൻ ഉപയോക്താക്കളോട് ഉടൻ തന്നെ ഫീഡ്ബാക്ക് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Post Your Comments