KeralaLatest NewsNews

ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ: തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

പാലക്കാട്: ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാരുടെ വെളിപ്പെടുത്തൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. നാട്ടുകാരുടെ വെളിപ്പെടുത്തലിന് പിന്നാലെ വനംവകുപ്പ് മേഖലയിൽ തെരച്ചിൽ ആരംഭിച്ചു.

Read Also: മറുപടി പറയാൻ സൗകര്യമില്ല: ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ

അതേസമയം, പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്റെ സൂചനകളും ലഭിച്ചു. വിഷയത്തിൽ കൂടുതൽ പരിശോധനങ്ങൾക്ക് ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

Read Also: ടി20 കാണുന്നതു പോലെ ഇപ്പോള്‍ ഏകദിനത്തിന് ആളു കൂടാറില്ല,കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി: ന്യായീകരിച്ച് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button