തിരുവനന്തപുരം; ഐസിസ് ബന്ധം സംശയിച്ചു കസ്റ്റഡിയിലെടുത്ത ചിലരെ സഹായിച്ച കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു.കസ്റ്റഡിയിലെടുത്തവർ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നതായും കണ്ടെത്തി.പിടിയിലായ അബു ബഷീർ അടക്കമുള്ളവരുടെ ലാപ്ടോപ്പുകളിൽ പ്രോഗ്രാം സെറ്റ് ചെയ്തു കൊടുത്തതിനും വേണ്ട സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുത്തതിനുമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കോളേജ് വിദ്യാർത്ഥിയായ നവാസ്. റഹ്മാൻ, നിസ്വാൻ റാൻ ,സഫിയുള്ള നാസർ വഹാബ് നബീൽ എന്നിവരെയും എൻ ഐ എ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കണ്ണൂരിലെ കനകമലയിൽ നിന്ന് അറസ്റ് ചെയ്ത തൃശൂർ സ്വദേശി ടി സ്വാലിഹ് മുഹമ്മദ് ചെന്നൈയിലെ പഞ്ച നക്ഷത്ര റിസോർട്ടിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി.
കഴിഞ്ഞ ജൂൺ മുതൽ ഭാര്യയോടും മകനോടുമൊപ്പം കോട്ടിവാക്കത്തെ അപ്പാർട്ട് മെന്റിൽ ആയിരുന്നു സ്വാലിഹ് താമസിച്ചിരുന്നത്.ഒരു സുഹൃത്തിനെ കാണാനാണെന്നു പറഞ്ഞാണ് സ്വാലിഹ് കേരളത്തിലേക്ക് പോയതെന്ന് ഭാര്യ മൊഴിനൽകി.
Post Your Comments