ദുബായ്: യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴപെയ്യുമെന്നും, തുടര്‍ന്ന്‍, തിങ്കളാഴ്ചയോടെ അത് അബുദാബിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ പ്രവചനം.
ഉപരിതലവായുവിലും, അന്തരീക്ഷത്തിന്‍റെ മുകള്‍പാളിയിലും അനുഭവപ്പെടുന്ന താഴ്ന്ന മര്‍ദ്ദത്തിന്‍റെ ഫലമായി യുഎഇയ്ക്ക് മുകളില്‍ മഴമേഘങ്ങളുടെ രൂപീകരണം നടക്കുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നത്. ഇത് അല്‍ നിന്‍ ഭാഗത്തും, അല്‍ വത്ബയുടെ സമീപമുള്ള അബുദാബിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആണ് സജീവം. തിങ്കളാഴ്ച വരെ ഈ അവസ്ഥ തുടരും.
അല്‍ സാദിയയില്‍ ഞായറാഴ്ച ശക്തി കുറഞ്ഞ മഴ പെയ്തിരുന്നു. ശനിയാഴ്ച അല്‍ ദാഹിദിലും 0.4 മി.മി ശക്തിയില്‍ മഴ പെയ്തു. ചില പ്രദേശങ്ങളില്‍ കാറ്റ് മൂലം പൊടിപടലങ്ങള്‍ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. 1,500-മീറ്റര്‍ ദൂരം വരെയുള്ള ദൃഷ്ടിമേഖലയ്ക്ക് അവ്യക്തത സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വായുസാന്ദ്രത മാറ്റമില്ലാതെ തുടരുന്നതിനാല്‍ താപനിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന്‍ മുന്നറിയിപ്പില്‍ പറയുന്നു. തീരപ്രദേശങ്ങളില്‍ ശരാശരി താപനില 33-ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38-ഡിഗ്രി സെല്‍ഷ്യസ് വരെയായി നിലനില്‍ക്കും. ഉള്‍പ്രദേശങ്ങളില്‍ ഇത് 37-മുതല്‍ 41-വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ തീരങ്ങളിലേക്ക് പോകുന്നതിനെതിരേയും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ ചെറിയ തോതില്‍ പ്രക്ഷുബ്ദമായിരിക്കും എന്നതിനാലും, 6-അടി വരെ ഉയരത്തിലുള്ള തിരകള്‍ അടിച്ചു കയറാന്‍ സാദ്ധ്യത ഉള്ളതിനാലുമാണിത്.
Post Your Comments