![](/wp-content/uploads/2016/10/irom-sharmila-main.jpg)
ഡൽഹി: തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം തേടാന്‍ താത്പര്യമുണ്ടെന്ന് ഇറോം ശര്‍മിള. നല്ല ഉപദേശങ്ങള്‍ മിത്രത്തില്‍ നിന്നാണെങ്കിലും ശത്രുവില്‍ നിന്നാണെങ്കിലും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും മണിപ്പൂരിലെ ഉരുക്ക് വനിത വ്യക്തമാക്കി. ഡൽഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു ഇറോം ശര്‍മിള.
മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങവേയാണ് ഇറോം ശര്‍മിള പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച വ്യക്തിയാണെന്നും അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഇറോം പറഞ്ഞു. നല്ല ഉപദേശങ്ങള്‍ ആരില്‍ നിന്ന് സ്വീകരിക്കുന്നതിലും തെറ്റില്ലെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.
സമൂഹത്തെ കുറ്റം പറയാതെ സമൂഹം കാണാന്‍ കൊതിക്കുന്ന മാറ്റമാകാന്‍ ശ്രമിക്കണമെന്നു ഇറോം ശര്‍മിള വിദ്യാര്‍ഥികളോട് പറഞ്ഞു.
Post Your Comments