KeralaNews

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ ട്രെയിന്‍

ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ കൂടി. എറണാകുളം-ഹൗറ-എറണാകുളം അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22878/22877) ട്രെയിനാണ് ഇതര സംസ്ഥാനതൊഴിലാളികളുടെ യാത്രാസൗകര്യത്തിനായി അനുവദിച്ചിരിക്കുന്നത്. റിസർവേഷൻ ബർത്തുകൾ ഇതിൽ ലഭ്യമാകില്ല.

ചൊവ്വാഴ്ചകളില്‍ രാത്രി 12.25ന് എറണാകുളത്ത് നിന്നും ഹൗറയിലേക്കും ശനിയാഴ്ചകളില്‍ ഹൗറയിൽ നിന്ന് എറണാകുളത്തേക്കും ഈ ട്രെയിൻ സർവീസ് നടത്തും. കേരളത്തിന് അനുവദിച്ച മറ്റൊരു ട്രെയിനായ എറണാകുളം-ഹാട്ടിയ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് വ്യാഴാഴ്ചകളില്‍ രാത്രി 12.25ന് എറണാകുളത്ത് നിന്നും ഹാട്ടിയയിലേക്കും തിങ്കളാഴ്ച്ച വൈകിട്ട് 6.15 ന് ഹാട്ടിയയിൽ നിന്ന് എറണാകുളത്തേക്കും സർവീസ് നടത്തും. ഇതില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. സര്‍വീസ് തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button