NewsGulf

വിസനിയന്ത്രണം തുടരുമ്പോഴും സൗദിയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിതെളിയുന്നു

സൗദി: സൗദി അറേബ്യയിൽ നിരവധി തൊഴിലവസരങ്ങൾ.സൗദി അറേബ്യയില്‍ എഴുനൂറിലധികം സ്ഥാപനങ്ങള്‍ ആഭ്യന്തര റിക്രൂട്ട്മെന്റിനായി വിദേശ തൊഴിലാളികളെ തേടുന്നു.സൗദി സാമൂഹിക തൊഴിൽ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.തൊഴില്‍ വിപണിക്കാവശ്യമായ വിദേശികളെ സൗദിക്കകത്തുനിന്ന് തന്നെ കണ്ടെത്താന്‍ മന്ത്രാലയം ആരംഭിച്ച കവാദിര്‍ ലേബര്‍ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിലുടമക്ക് കവാദിര്‍ ലേബര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പരിചയസമ്പന്നരും, വിദഗ്ധരുമായ വിദേശതൊഴിലാളികളെ സൗദിയില്‍ നിന്നുതന്നെ കണ്ടെത്താവുന്നതാണ്.

നിലവില്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് റിലീസ് നല്‍കാന്‍ വിരോധമില്ലാത്ത തൊഴിലുടമകള്‍ക്ക് അവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താനും ഈ പോര്‍ട്ടല്‍ സഹായിക്കും.എന്നാൽ
റിലീസ് നല്‍കാന്‍ സന്നദ്ധമാണെന്ന് കാണിച്ച് മന്ത്രാലയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിരവധിപേര്‍ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞവരോ വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചവരോ ആണ്.റിലീസ് നല്‍കാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് സ്‌പോണ്‍സര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ സൗദിയിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും ഇഖാമ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

2250 വിദേശ തൊഴിലാളികളുടെ ബയോഡാറ്റ സ്‌പോണ്‍സര്‍മാര്‍ ഈ സൈറ്റില്‍ ഇതിനോടകം ചേര്‍ത്തിട്ടുണ്ട് .ഇവരില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ട തൊഴിലാളികളെ കണ്ടെത്താന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കും. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ വിസ അനുവദിക്കുന്നത് കുറക്കാന്‍ കവാദിര്‍ ലേബര്‍ വഴി സാധിച്ചതായും തൊഴില്‍ സാമുഹിക വികസന മന്ത്രാലയം അറിയിച്ചു.അതോടൊപ്പം നിതാഖത്തില്‍ പച്ച വിഭാഗത്തിലും അതിന് മുകളിലുള്ള കാറ്റഗറികളിലും ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ കവാദിര്‍ ലേബര്‍ സേവനം ലഭ്യമാവുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്..അതോടൊപ്പം നിതാഖത്തില്‍ താഴെക്കിടയില്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കുന്നതിനായി കൂടുതലുള്ള വിദേശ തൊഴിലാളികളെ ഇതരസ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ കവാദിര്‍ ലേബര്‍ സഹായകമാകുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button