COVID 19Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക്​ ഉയരുന്നു

റിയാദ്​: സൗദി അറേബ്യയ്ക്ക് ഒരു ആശ്വാസ വാര്‍ത്ത. സൗദിയില്‍​ രോഗമുക്തി കുത്തനെ ഉയരുന്നു. ഫെബ്രുവരി 16-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്​ സുഖം പ്രാപിച്ചത്​. രാജ്യത്ത് 322 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ​ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞവരില്‍ മൂന്നുപേര്‍ കൂടി മരിച്ചു.

Read Also: ബി.എസ്​.പി നേതാവിനെ വെടിവെച്ച്​ കൊന്നു

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373368 ആയി. ഇതില്‍ 364297 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ നിരക്ക് 6441 ആയി. 2630 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 480 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button