COVID 19Latest NewsSaudi ArabiaNewsGulf

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ മാറ്റം ​ വന്നിട്ടുണ്ട്. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്​തു. ഫെബ്രുവരി 12-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 353 പേര്‍ക്കാണ്​ പുതുതായി രോഗ​ ബാധ സ്ഥിരീകരിച്ചത്​. രാജ്യത്താകെ 305 രോഗികള്‍ സുഖം പ്രാപിച്ചു​. ​വിവിധയിടങ്ങളിലായി നാല്​​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്.

Read Also: ചടയമംഗലം ജടായുപ്പാറയിലെ വിഗ്രഹ പ്രതിഷ്ഠ കർമ്മങ്ങൾക്ക് തുടക്കമായി

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372073 ആണ്. ഇതില്‍ 362947 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6424 ആയി. 2702 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ 447 പേരുടെ നില ഗുരുതരമാണ്​.

Read Also: തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിച്ചു, മീശയും താടിയും വടിപ്പിച്ചു; മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്

മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക്​ 1.7 ശതമാനമാനവും​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകള്‍: റിയാദ്​ 168, കിഴക്കന്‍ പ്രവിശ്യ 87, മക്ക 34, മദീന 14, അല്‍ഖസീം 13, അല്‍ബാഹ 6, അസീര്‍ 6, ഹാഇല്‍ 6, അല്‍ജൗഫ്​ 5, ജീസാന്‍ 4, നജ്​റാന്‍ 4, തബൂക്ക്​ 4, വടക്കന്‍ അതിര്‍ത്തി മേഖല 2. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button