NewsIndia

‘യുദ്ധം വേണ്ട’ – കരളലിയിപ്പിച്ച് ഉറിയിൽ കൊല്ലപ്പെട്ട സൈനികന്റെ പിതാവിന്റെ വാക്കുകൾ

കൊൽക്കത്ത: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം വേണ്ട എന്ന് ഉറിയിൽ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് ഓംകാമത് ദൊലൂയ്. സെപ്റ്റംബർ 18ന് നടന്ന ഉറി ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ മകൻ ഗംഗാധര്‍ കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഗംഗാധറിന് ജോലി ലഭിച്ചത്.

തന്റെ മകന് ശാന്തി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും എന്നാൽ യുദ്ധമുണ്ടായാൽ ഇരുഭാഗത്തുനിന്നും അനേകം പിതാക്കന്മാർക്ക് തങ്ങളുടെ മക്കളെ നഷ്ടപ്പെടുമെന്നും ദൊലൂയ് പറഞ്ഞു. ചർച്ചയിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതാണ് ഏറ്റവും ഉത്തമമായ വഴിയെന്നും, യുദ്ധം ഇരുഭാഗത്തെയും പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുകയേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മകന്‍ ഗംഗാധറിന്റെ മരണത്തെക്കാള്‍ വലിയ ദുരന്തമൊന്നും തങ്ങള്‍ക്ക് സംഭവിക്കാനില്ലെന്നും ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button