USALatest News

ഞങ്ങളെ ആക്രമിച്ചാൽ അമേരിക്കയാണെന്നൊന്നും നോക്കില്ല, ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കും;- ഇറാൻ

എന്നാൽ ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു

വാഷിംഗ്‌ടൺ: തങ്ങൾക്കെതിരെ അമേരിക്ക സൈനിക നടപടി തുടങ്ങിയാൽ അരമണിക്കൂറിനകം ഇസ്രായേലിനെ തകർക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത് ലോകത്തെ വീണ്ടും യുദ്ധഭീഷണിയിലാക്കി. ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസീസ് കമ്മിഷൻ ചെയർമാൻ മൊജ്‌ത്തബ സൊൽനൂറാണ് അരമണിക്കൂറിനകം ഇസ്രായേൽ ഓർമ മാത്രമാകുമെന്ന മുന്നറിയിപ്പ് നൽകിയത്. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ യുദ്ധഭീഷണി. ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

എന്നാൽ ഇറാനെ ആക്രമിക്കാനുള്ള നീക്കം പെട്ടെന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്താബ പറഞ്ഞു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും മൊജ്താബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അതു തടയുമായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്താബ കൂട്ടിച്ചേര്‍ത്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെയാണ് ഇറാന്റെ പ്രകോപനമെന്നതും ശ്രദ്ധേയമാണ്. 2015ലെ ആണവ കരാറിന് വിരുദ്ധമായി ആണവ സംപുഷ്‌ടീകരണവുമായി മുന്നോട്ട് പോകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതമായി നിന്നുകൊണ്ടായിരിക്കും തങ്ങളുടെ പരീക്ഷണങ്ങളെന്നും ഇറാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button