ഡമാസ്ക്കസ്: 48 മണിക്കൂറിനിടെ ഡമാസ്ക്കസിലെ കിഴക്കൻ ഗോട്ടുവയിലെ വിമതമേഖലകളിൽ സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 136 പേർ. തിങ്കളാഴ്ച 30 പേരും,ചൊവ്വാഴ്ച 80 പേരും ബുധനാഴ്ച 26 പേരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ 22 കുട്ടികളും 21 സ്ത്രീകളും ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ശക്തമായ ബോംബ് ആക്രമണമാണ് 2013ല്‍ വിമതരുടെ നിയന്ത്രണത്തിലായ മേഖലയിൽ സർക്കാർ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം ഇസ്രയേൽ ഡമാസ്ക്കസിനു സമീപം വ്യോമാക്രമണം നടത്തിയെന്ന ആരോപണവുമായി സിറിയൻ സർക്കാർ രംഗത്തെത്തി. ഭീകരരെ സഹായിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിന്റെ ഭാഗമായി സൈനിക കേന്ദ്രങ്ങൾക്കു നേരെയാണ് സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ സനയ്ക്കു നൽകിയ പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയത്. ലബനന്റെ വ്യോമമേഖലയിൽനിന്നെത്തിയ വിമാനങ്ങൾ ഡമാസ്ക്കസിന്റെ വടക്കുപടിഞ്ഞാറ് ജാമരിയയിൽ സൈന്യത്തെ ലക്ഷ്യാക്കി മിസൈൽ ആക്രമണം നടത്തുകയായിരുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
Read also ;യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
Post Your Comments