കശ്മീര്‍: സിന്ധു നദിയിലെ ജലം പാകിസ്ഥാന് വിട്ടു നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇന്ത്യ. കശ്മീരിലെ കതുവ ജില്ലയില്‍ ജലം ശേഖരിക്കുന്നതിനുള്ള പദ്ധതി ഇന്ത്യ തയ്യറാക്കുകയാണ്. ഇതിനായി കശ്മീരിലെ കതുവ ജില്ലയില്‍ ഉജ്ജ ജല ബഹുവിധ പദ്ധതിക്കായി വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ജല വിഭവ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
1960ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി പ്രകാരമാണ് ഇന്ത്യ സിന്ധു നദിയിലെ ജലത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തി കടന്ന് വെള്ളം ഒഴുകുന്നത് തടഞ്ഞ് ജലസംഭരണം നടത്താനാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. 0.65 ദശലക്ഷം ഏക്കറോളം ജലം ശേഖരിച്ച് 30000 ഹെക്ടര്‍ ജല സേചനത്തിനും 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ബഹു വിധ പദ്ധതിയിലൂടെ സാധിക്കും.
2016ല്‍ പാകിസ്ഥാന്‍ പിന്‍തുണയോടെ ഉറി ഭീകരാക്രമണം നടന്നതിനു പിന്നാലെയാണ് സിന്ധു നദി ജല ഉടമ്പടി പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments