IndiaNews

ഹഫീസ് സയീദിനെ “സര്‍ജിക്കല്‍ സ്ട്രൈക്കില്‍” വധിക്കാന്‍ ആഹ്വാനവുമായി ഉറി ബലിദാനിയുടെ ഭാര്യ

ഗയ: ലക്ഷ്‌കർ ഇ തൊയ്ബ ഭീകരൻ ഹാഫിസ് സൈദിനെ കൊല്ലണമെന്ന് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ.ബിൻ ലാദനെ യു എസ് സൈന്യം വധിച്ചതുപോലെ ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പാകിസ്ഥാനിൽ പോകണമെന്നും ഹാഫിസ് സൈദിനെ വധിക്കണമെന്നും ആവശ്യപ്പെട്ട് ഹവിൽദാർ അശോക് കുമാറിന്റെ ഭാര്യ സംഗീത ദേവിയാണ് രംഗത്ത് വന്നിരിക്കുന്നത്.

പാക് കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ സന്തോഷമുണ്ടെന്നും രാജ്യത്തിന് വേണ്ടി കൂടുതൽ ത്യാഗങ്ങൾ സഹിക്കാൻ താനും തന്റെ കുടുംബവും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നതായും സംഗീത ദേവി പറഞ്ഞു.കൂടാതെ പാകിസ്താനിലുള്ള മുഴുവൻ ഭീകരരെയും അവർക്ക് സഹായം നല്കുന്നവരെയും ബോംബിട്ട് തകർക്കണമെന്നും സംഗീത അഭിപ്രായപ്പെടുകയുണ്ടായി.

ഭീകരരെ വധിക്കാൻ മേലുദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കുന്നതുവരെ സൈനികർ കാത്ത്നിൽക്കേണ്ടതില്ലെന്നും കണ്ടയുടനെ ഇത്തരക്കാരെ വെടിവച്ചു കൊല്ലണമെന്നുമാണ് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക് സുനിലിന്റെ മകൾ ആർതിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button