
ബറേലി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന പാക് ഭീകരന്‍ ഹാഫിസ് സയിദിനെ മുസ്ളീം വിരുദ്ധനായി പ്രഖ്യാപിച്ച് ഫത്വ .ഉത്തര്‍പ്രദേശ് ബറേല്‍വി സെക്ടറിലെ ഇസ്ലാമിക് സെമിനാരിയാണ് സയിദിനെ ഇസ്ലാം വിരുദ്ധനായി പ്രഖ്യാപിച്ചത്. ഹാഫിസ് സയിദിനെയും ഇയാളുടെ ആശയങ്ങള്‍ പിന്തുടരുന്നവരെയും മുസ്ലീങ്ങള്‍ നിയമവിരുദ്ധരായി കാരണമെന്നും ഫത്വയില്‍ പറയുന്നു.
ഇസ്ലാമിക് സെമിനാരി മേധാവി മുഫ്തി മുഹമ്മദ് സലിമാണ് ജമാത് ഉദ് ദവാ നേതാവിനെതിരേ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.കാശ്മീരിലേക്ക് പാകിസ്ഥാന്റെ സൈന്യത്തെ അയക്കണമെന്ന ഹാഫീസിന്റെ ആവശ്യത്തിന് തുടർന്നാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments