ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദ്ധവ പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോർട്ട്. പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ലാണ് പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഹാഫിസ് സയീദ് അടക്കമുള്ളവരെ വീട്ടുതടങ്കലില്‍ ആക്കിയതിന് പിന്നാലെ അവര്‍ മില്ലി മുസ്ലിം ലീഗെന്ന പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് ജമാത്ത് ഉദ്ധവ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഭീകര സംഘടനയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ഷെയ്ഖ് യാക്കൂബ് കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
Post Your Comments