മുംബൈ : ഇന്ത്യന്‍ വിമാനങ്ങളിലെ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 വിലക്ക് നീക്കി. 2016 സെപ്റ്റംബര്‍ 15നു ശേഷം നിര്‍മിച്ച ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പച്ച നിറത്തിലുള്ള ബാറ്ററി ഐക്കണുമായി വിപണിയിലെത്തിയ ഫോണുകള്‍ വിമാനത്തിനുള്ളില്‍ ചാര്‍ജ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയത്.
ബാറ്ററി തകരാര്‍ മൂലം ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിച്ച വാര്‍ത്തകള്‍ വന്നതിനേത്തുടര്‍ന്നാണ് വിമാനങ്ങള്‍ക്കുള്ളില്‍ ഇവ കൊണ്ടുപോകുന്നതിന് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഇതേവരെ നോട്ട് 7 ഫോണുകള്‍ വിറ്റിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന എല്ലാ നോട്ട് 7 ഫോണുകളിലും പച്ച നിറത്തിലുള്ള ബാറ്ററി അടയാളം ഉണ്ടായിരിക്കും. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും സമാനമായ നിയന്ത്രണം ഈ ഫോണിന് ഏര്‍പ്പെടുത്തിയിരുന്നു. സാംസങ്ങും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡിജിസിഎ വിലക്ക് പിന്‍വലിച്ചെങ്കിലും വിമാനക്കമ്പനികള്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.
Post Your Comments