മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്ത് തോക്കുധാരികളെ കണ്ടുവെന്ന് പറഞ്ഞത് കബളിപ്പിക്കലായിരുന്നുവെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍.കറുത്ത വേഷമണിഞ്ഞ ആയുധധാരികളെ ഒരാഴ്ച മുൻപ് ഐഎന്‍എസ് അഭിമന്യൂ ബേസിനടുത്ത് കണ്ടെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറിയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും നാലു ദിവസത്തോളം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
ഒരു വിദ്യാര്‍ഥിനി പല ഭാഷകള്‍ സംസാരിക്കുന്ന അഞ്ചു പേരെ കണ്ടെന്നും മറ്റൊരു വിദ്യാര്‍ഥി ഒരാളെ മാത്രമെ കണ്ടുള്ളുവെന്നുമാണ് പറഞ്ഞിരുന്നത്. കോസ്റ്റ് ഗാര്‍ഡ്, എന്‍.എസ്.ജി, മഹാരാഷ്ട്ര എടിഎഎസ്, നാവിക സേന എന്നിവരുടെ നേതൃത്വത്തില്‍ നാലു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കണ്ടുവെന്ന് പറഞ്ഞ വിദ്യാര്‍ഥിനി അത് തമാശയായിരുന്നുവെന്നും ഒരു ത്രില്ലിനാണ് അങ്ങനെ പറഞ്ഞതെന്നും വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരെ രോഷാകുലരാക്കുകയും ചോദ്യം ചെയ്യലിന് ശേഷം കുട്ടിയെ താക്കീത് ചെയത് വിട്ടയക്കുകയും ചെയ്തു.
Post Your Comments