India

എടിഎമ്മില്‍ ഇനി പണം മാത്രമല്ല ലഭിക്കുക

ചെന്നൈ : എടിഎമ്മില്‍ ഇനി പണം മാത്രമല്ല ലഭിക്കുന്നത്. സിനിമാ ടിക്കറ്റ് മുതല്‍ എയര്‍ ടിക്കറ്റ് വരെ ഇനി എടിഎമ്മില്‍ നിന്നും ലഭിക്കും. കൂടാതെ എല്ലാ ബില്ലുകളും ഇനി എടിഎം വഴി അടയ്ക്കാനും സാധിക്കും. മുംബൈയില്‍ ഗോള്‍ഡ് കോയിന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന എടിഎം സംവിധാനം നടപ്പാക്കിയിരുന്നു. അവശ്യ സന്ദര്‍ഭങ്ങളില്‍ 50,000 രൂപ വരെ ലോണ്‍ ലഭിക്കുന്ന എടിഎം സംവിധാനവും ഒരുക്കുന്നുണ്ട്. നെറ്റ് ബാങ്കിംങ് സംവിധാനത്തെ പോലും മറികടക്കാനുള്ള നീക്കത്തിലാണ് പുതിയ എടിഎം സംവിധാനം.

ലോണ്‍ അടയ്ക്കുന്നതിനും, ഫോറില്‍ കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും എടിഎം ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഉടന്‍ സജ്ജീകരിക്കും. മാത്രമല്ല ചെക്ക് മാറ്റുന്നതിനും, മൊബൈല്‍ റീ ചാര്‍ജിനും, ഡിറ്റിഎച്ച് ടോപ് അപ്പ്പിനും പോലും എടിഎം ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഒടിപി വെച്ചായിരിക്കും പണമടയ്ക്കുന്നത്. ഇനി എല്ലാ ആവശ്യങ്ങള്‍ക്കും ഒരു എടിഎമ്മില്‍ എത്തിയാല്‍ മതിയെന്ന് ചുരുക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button