ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിക്കാന്‍ ഇന്ത്യ. പാക് അധീന കാശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനം. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കും തിരിച്ചും നേരിട്ടുള്ള വ്യോമബന്ധം പൂര്‍ണമായും നിലയ്ക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. ഉറി ഭീകരാക്രമണത്തിനു ശേഷം തുടരുന്ന പാകിസ്ഥാനെതിരായ നയതന്ത്രതലത്തിലുള്ള നടപടികളുടെ ഭാഗമായാണിത്. ഇന്ത്യ നേരത്തെ പാകിസ്ഥാന് നല്‍കി വന്ന പ്രത്യേക പരിഗണനയുള്ള രാജ്യമെന്ന പദവി (എം.എഫ്.എന്‍-1996) എടുത്തു കളഞ്ഞിരുന്നു. സര്‍ക്കാര്‍ സിന്ധു നദീജല കരാര്‍ പുന: പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പാകിസ്താനിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ വിമാന സര്‍വീസ് നടത്തുന്നില്ല.
Post Your Comments