NewsIndia

ജയലളിതയുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കരുണാനിധി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെങ്കിൽ ജയലളിതയുടെ ചിത്രങ്ങൾ പുറത്ത് വിടണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി. ജനങ്ങളെ ബോധ്യപ്പെടുത്തുവാനായി മാധ്യമങ്ങളിലൂടെയെങ്കിലും ചിത്രം പുറത്തുവിടണമെന്നും കൂടാതെ ജയലളിതയെ സംബന്ധിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കരുണാനിധി വ്യക്തമാക്കി.

ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പരക്കെ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണെന്നും പറഞ്ഞ കരുണാനിധി ജയലളിതയുടെ തത്വങ്ങളുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button