ചെന്നൈ: തമിഴ്‌നാട്ടിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ സമവാക്യങ്ങൾ മാറുമെന്ന അഭ്യുഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് ഡി.എം.കെ സംഘടിപ്പിക്കുന്ന കരുണാനിധി അനുസ്മരണ മഹാ സമ്മേളനത്തിലേക്ക് ബി ജെ പി അധ്യക്ഷൻ ഷായ്ക്ക് ക്ഷണം. ചടങ്ങിൽ പങ്കെടുക്കുമെന്ന് അമിത് ഷാ അറിയിച്ചതോടെ ഡി.എം.കെ-എൻ.ഡി.എ പക്ഷത്തേക്ക് ചായുന്നുവെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. ഈ മാസം 30ന് ചെന്നൈയിൽ വെച്ചാണ് സമ്മേളനം.
മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, മുഖ്യമന്ത്രിമാരായ എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നെങ്കിലും വിദേശത്തായതിനാൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് അമിത് ഷായെ ക്ഷണിച്ചതെന്നാണ് ഡി.എം.കെയുടെ വിശദീകരണം.
Post Your Comments