ചെന്നൈ• നിരീശ്വരവാദിയായിരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ 30 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. തമിഴ്‌നാട്ടിലെ നാമക്കലില്‍ ആണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.
പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി.
ALSO READ: കാവിക്കും വിശ്വാസങ്ങള്‍ക്കും പ്രിയമേറുന്നു; എന്‍സിപിയും ഇനി കാവിക്കൊടിയിലേക്ക്
ഡി.എം.കെ. വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ 2009-ലാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
2018 ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധി അന്തരിച്ചത്.
Post Your Comments