ചെന്നൈ :മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് രണ്ട് വര്‍ഷം തികയുന്ന വേളയില്‍ അവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് ‘അയേണ്‍
ലേഡി’ യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്.
സിനിമയില്‍ നിന്നെത്തി തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമായ ജയലളിതയുടെ ജീവിതം അഭ്രപാളിയില്‍ എത്തുമ്പോള്‍ വെള്ളിത്തിരയിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാവും ഇതെന്നതിന് സംശയമില്ല. നിത്യാമോനോനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജയലളിതയായി നിത്യ സ്ക്രീനില്‍ എത്തുമെന്ന് സ്ഥിരീകരണം വന്നതോടെ ആരാധകരുടെ മനസ്സില്‍ ഉണ്ടായ സംശയങ്ങള്‍ക്കാണ് ഉത്തരം കിട്ടിയത്. സിനിമയില്‍ ജയലളിതയായി വരലക്ഷ്മമി ശരത്കുമാര് ആണോ നിത്യ മേനോന് ആണോ വേഷമിടുന്നതെന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതോടെ ഇതിന് വ്യക്തത വന്നിരിക്കുകയാണ്.
ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ടാണ് നിത്യ ജയലളിതയായി ഒരുങ്ങിയിരിക്കുന്നത്. സംവിധായിക പ്രിയദര്‍ശിനിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ജയലളിതയും നിത്യയുമായുള്ള രൂപ സാദൃശ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍.
Post Your Comments