ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യം കലുഷിതമായ സാഹചര്യത്തില്‍ ഒരു യുദ്ധമുണ്ടായാല്‍ തന്നെ ഇന്ത്യയ്ക്ക് ഭയക്കേണ്ട കാര്യമില്ല. ഇന്ത്യയുടെ പ്രതിരോധ വകുപ്പ് അതിശക്തമാണ്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വായത്തമാക്കിയ ആയുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്ക് ശക്തി പകരുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഉപയോഗിയ്ക്കാന്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളും കൈവശമുണ്ട്. ഇതെല്ലാം തന്നെ ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്നു. ടെക്‌നോളജി പുതുക്കിയ നിരവധി ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഇതാണ് പാകിസ്ഥാനെ
ഏറെ പേടിപ്പെടുത്തുന്നത്. അതേസമയം പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടായാല്‍ ഇന്ത്യയെ ഏറെ സഹായിക്കുക റഷ്യന്‍ നിര്‍മിത ആയുധങ്ങളായിരിക്കും. പാക്കിസ്ഥാനെതിരെ നടന്ന കഴിഞ്ഞ യുദ്ധങ്ങളിലെല്ലാം ഇന്ത്യയെ സഹായിച്ചത് റഷ്യന്‍ നിര്‍മിത ആയുധങ്ങളും പോര്‍വിമാനങ്ങളുമായിരുന്നു.
Post Your Comments