
തിരുവനന്തപുരം: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറിയെന്ന് ആന്റണി പറഞ്ഞു. കേന്ദ്രസർക്കാരിന് ഇനി അദ്ദേഹത്തെ തോൽപിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ നിന്ന് വീണ്ടുമൊരു പടയോട്ടത്തിനുള്ള ഭാഗ്യം രാഹുൽ ഗാന്ധിക്ക് ഉണ്ടാകട്ടെ എന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്‌ത സുപ്രീംകോടതി വിധി കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകിയത് ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സുപ്രീം കോടതിയുടേത് സുപ്രധാന നിരീക്ഷണമാണെന്നും വിഡി സതീശൻ പറഞ്ഞു.
എന്നാൽ, ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് ബിജെപി നേതാവ് അനിൽ ആന്റണി പറഞ്ഞു. രാഹുൽ ഗാന്ധി തെറ്റു ചെയ്തിട്ടില്ലെന്നല്ല അതിന് അർത്ഥമെന്നും അനിൽ ആന്റണി വ്യക്തമാക്കി.
Post Your Comments