ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവറിന്റെ റിപ്പോര്‍ട്ട്. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍ ഫയര്‍പവറിന്റെ അഭിപ്രായത്തില്‍ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
Read Also: വിഷം കഴിച്ച ശേഷം യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം വയനാട്ടിൽ
മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്. ദേശീയ മാധ്യമമായ ദി ഹിന്ദുസ്ഥാന്‍ ടൈംസാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ആറാമത് ദക്ഷിണ കൊറിയ, ഏഴാമത് പാകിസ്ഥാന്‍, എട്ടാമത് ജപ്പാന്‍, ഒമ്പതാമത് ഫ്രാന്‍സ്, പത്താമത് ഇറ്റലിയുമാണ് പട്ടികയില്‍ ഉള്ളത്.പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് അമേരിക്കയാണ്.
പ്രതിവര്‍ഷം 732 ബില്യണ്‍ ഡോളറാണ് അമേരിക്കയുടെ പ്രതിരോധ ബജറ്റ്. സൈനിക യൂണിറ്റുകള്‍, സാമ്പത്തിക നില, കഴിവുകള്‍, ഭൂമിശാസ്ത്രം എന്നിവ പരിശോധിച്ചാണ് ഗ്ലോബല്‍ ഫയര്‍ പവര്‍ ഒരു രാജ്യത്തിന്റെ ശക്തി സൂചിക നിര്‍ണ്ണയിക്കുന്നത്. 145 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സൈനിക ശക്തിയുള്ള രാജ്യമാണ് ഭൂട്ടാന്‍ .
Post Your Comments